ഉള്ളാഴം
നിറയാതെ പോയൊരു കനവിന്റെ
നെറുകയിൽ പൂവെച്ചു മെല്ലെ
തൊഴുതുമടങ്ങുമ്പോളറിയാതെ
ഇറ്റുവീണ കണ്ണീർ തുള്ളികളെ
നോവിന്റെ തീയേറ്റു ആറാതെ
നിങ്ങൾ ഉള്ളിൽ കത്തിതീരും
മനസ്സിന്റെ ബാഷ്പകണങ്ങളല്ലോ
വെറുമൊരു തോന്നലാണെന്നു
കരുതേണ്ടയി പ്രവാഹമെന്നു
നിലക്കുമെന്നറിയില്ല കാലമേ
ഒരുനാൾ നിന്നെ കൈപിടിച്ചു
ചേർക്കുന്നുണ്ട് ഞാൻ എന്റെ
ഹൃദയത്തോട് ചേർത്തു വെക്കാം
അപ്പോഴേ നീ അറിയുകയുള്ളെന്‍
പ്രണയത്തിന്‍ ഉള്ളാഴം ഓമലെ ...!!
Comments