മുഖമില്ലാഴ്മ
മുഖമില്ലാഴ്മ
ഇരുട്ടിന്റെ ഇടനാഴികയിലുടെ നടന്നു
അലഞ്ഞു നക്ഷത്രകുട്ടങ്ങള്‍ക്കിടയിലുടെ
തിരമാലകളിലുടെ യാത്ര നടത്തി
ജീവിതത്തെ നയിച്ചു ഇരുളിന്റെ സൗന്ദര്യത്തിലുടെ
ഒഴിഞ്ഞു മാറി നടന്നു സ്വാര്‍ത്ഥതയിലുടെ
പ്രകൃതിയുടെ സത്യമായ പാതയിലുടെ
ജീവിതത്തിന്റെ നാടകത്തില്‍
ഓരോ മുഹുര്‍ത്തങ്ങളിലും ഉണര്‍വോടെ
എന്തിനു വാക്കുകള്‍ അര്‍ത്ഥമില്ലാതെ ഉപയോഗിക്കുന്നു
നമ്മള്‍ക്കറിയാം നാം എന്നാല്‍ എന്താണെന്ന്
അതൊരു ജീവിത തനിമയായ് മാറുന്നു
ചിന്തിക്കുന്നതോന്നു പറയുന്നത് മറ്റൊന്ന്
എങ്ങുമേ എത്തിചേരാതെ ആവുന്നു
നമ്മള്‍ നടക്കുന്നയീ സത്യമില്ലാത്ത പാതയില്‍
നമുക്കറിയാം ഉള്ളിന്റെ ഉള്ളിനെ
ഈ കപടതയാര്‍ന്ന സ്വാര്‍ത്ഥതയുമായ്
.
നോക്കുക ഉള്ളിലെ ആത്മാവിന്റെ ദര്‍പ്പണത്തില്‍
സത്യത്തിന്‍ വിത്തുകളെ ഉള്ളില്‍ സൂക്ഷിക്കുന്ന
ഒന്നുമേ മാറ്റാനാവില്ല ജീവിത ശൈലിയെ
അന്ധമായ ജീവിത മരീചികയില്‍
കണ്ണുതുറക്കുക ഉള്ളിന്റെ ഉള്ളിലേക്ക് നോക്കുക
എന്താണ് ചിന്തിക്കുന്നത്
എന്താണ് പറയുകയും പ്രവര്‍ത്തിക്കുകയും
എല്ലാം ഒരുപോലെ സത്യമാവട്ടെ
വരിക തുടച്ചു നീക്കാമീ മുഖമില്ലാത്ത ജീവിതത്തെ
Comments