കുറും കവിതകൾ 693


കുറും കവിതകൾ 693

തണലേകി നിന്നൊരു
മരുതിന്‍ ചുവട്ടിലേക്ക്‌
ഒരു കോടാലി കൈനീണ്ടു..!!

ഓലപ്പീലിക്കിടയിലുടെ
ഒരുയെത്തി നോട്ടം.
മനസ്സാകെ നിലാവ് ..!!

എള്ള്ട്ട് പൂവിട്ടു
ചന്ദ്നമിട്ടു ഇലയിലെ
ഉരിളയിലേക്ക് കാക്കനോട്ടം ..!!

കൈതൊഴുതു നിന്നു
മനസ്സും വയറും ഓര്‍ത്തു
വട്ടയിലയിലെ  ഉപ്പുമാവ് ..!!

കരിപുരണ്ട ജീവിതവും
നിലാവിന്‍ നിറമുള്ള
പുഞ്ചിരിക്കും കശുവണ്ടിയും ..!!

മൂന്നാം ക്ലാസ്സിലെ
അടിപിടിയും
ചുവന്ന കോമ്പസ്സും ..!!

വേനലവധിയും  അവളും
സൈക്കിളും
പൊട്ടിയ മുട്ടും ..!!

മൊബൈലിന്റെ ലോകവും
ബാലവാടിയില്‍ നിന്നും
കളിവണ്ടിയുമായ് മടക്കയാത്ര ..!!

ഇടിച്ചു പൊട്ടിച്ചു
തിന്ന ബദാം കായ്.
ഇന്നോര്‍മ്മകള്‍ക്കൊരു സുഖം ..!!

മാടിവിളിക്കും തെങ്ങോലകളും
മദന സുഖം നൽകുന്ന കള്ളും
ഇതിൽ പരം എന്ത് കേരളം  ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “