നങ്കുരം
നമ്മളിരുവരും അന്ന്കണ്ടുമുട്ടിയ വേളയില്‍
നീ പകര്‍ന്നോരാ സുഖ ദുഃഖങ്ങളുടെ നടുവില്‍
പെട്ടന്ന് നീ എങ്ങോ പോയി മറഞ്ഞുവല്ലോ
തേടി നടന്നു എവിടെയൊക്കയോ അറിയില്ല
തളര്‍ന്നിരുന്നു ഏറെ ചിന്തിച്ചിരുന്നപ്പോള്‍
പലപല രൂപങ്ങള്‍ ഭാവങ്ങള്‍ മിന്നിമറഞ്ഞു
സ്വപനജാഗ്രതകളുടെ മൗനത്തിനിടയില്‍
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ പോയൊരാ
നിഴല്‍ അനക്കവും ചുവടനക്കവും കര്‍ണ്ണങ്ങളില്‍
വര്‍ണ്ണങ്ങള്‍ ഏറെ വിടര്‍ത്തി നിന്നങ്ങു ചാരുതയാല്‍
കണ്ണുകള്‍ എന്തെ കാണാതെ മുഖം തിരിച്ചു പോകുന്നു
നഷ്ടങ്ങളൊക്കെ സഹിക്കുന്നു ദിനവും ദൈന്യതയാല്‍
നരനായി ജനിച്ചുപോയത് കൊണ്ടാവുമോ അറിയില്ല
കടലിന്റെ തീരങ്ങളില്‍ തിരക്കൊപ്പം വിട്ടുപോയ
നങ്കുരം വീണ്ടും എങ്ങോ യാത്രയാവാനോരുങ്ങുന്നു
ചിന്താ ഭാരവുമായി വേര്‍തിരിവിന്റെ ഉച്ചസ്ഥായിയില്‍ ..!!
Comments