മനസ്സു രമിക്കുന്നു
മനസ്സു രമിക്കുന്നു
വാക്കുകള്‍ സത്യമാണ്
അവകളെ നഗ്നമായ് വിടുന്നു
ചിന്തകള്‍ എല്ലാം വിശുദ്ധവുമാണ്
അവകള്‍ ഒഴുകി നടക്കട്ടെ
മനസ്സൊരു കളിസ്തലമാണ്
ചിന്തകളാണ് കളിക്കാര്‍
മനസ്സിനെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു
ഒരു നിയമങ്ങള്‍ക്കും വിധേയമാകുന്നില്ല
എന്റെ കളിക്കാര്‍ ശക്തരാണ്
നീ കളിക്കുക നിന്റെ നിയമാനുസരണം
ഒന്നുമേ താരതമ്യപ്പെടുത്തണമെന്നില്ല
നീ നിന്റെ മനസ്സിനു കീഴടങ്ങി നീങ്ങുക
ഞാനെന്റെ രീതിയില്‍ മുന്നേറുന്നു
ജീവിതം അങ്ങിനെ നയിക്കുന്നു
എന്റെ ഇരിപ്പും നില്‍പ്പും പ്രണയവും
എന്റെ ഇഷ്ടാനുസാരം നീങ്ങുന്നു
ആരും ആരുടെയും വഴിതടസ്സപ്പെടുത്തുന്നില്ല
സാഗരം അതിന്റെ വേഗതയില്‍ തിരമാലകളെ
ഉയര്‍ത്തി താഴത്തുന്നു അതുപോലെ
നമ്മുടെ പ്രജ്ഞക്കനുസരണം നമുക്ക് ജീവിക്കാം ..!!
Comments