കുറും കവിതകള്‍ 687

കുറും കവിതകള്‍ 687

വാനവിൽ നനച്ചു
തുള്ളികൾ കുടമേൽ
വീണുടച്ചു വേനലറുതി  ..!!

താമരപൊയ്ക നിറഞ്ഞു
തോണിയില്‍ ഒരു പുഞ്ചിരി .
മസ്സില്‍ നന്മയുടെ നിഴല്‍ ..!!

മതിലുകള്‍ക്കപ്പുറം
നീയുണ്ടെന്നൊരു
കാത്തിരിപ്പിന്‍ സമാധാനം ..!!

എത്ര കരഞ്ഞാലും തീരാത്ത
ശോകമല്ലോ നിന്റെ എന്നറിയുന്നു
രാപകലില്ലാതെ തീര്‍ക്കുന്നു ദാഹം ..!!

എത്ര ഉണ്ണികളുടെ
കൊതിയെറ്റാണി അപ്പം
ഉണ്ണിയപ്പമായത് അറിയുമോ ..!!

എത്രയോ കിനാക്കണ്ട് കിടന്നു
പിന്‍നിലാവുദിക്കുവോളം
കാറ്റിനും പ്രണയ സുഗന്ധം ..!!

കടലോളം ആഴം
ലഹരിയുണ്ടായിരുന്നു .
അവസാനം അവസ്ഥയോ ..!!

അമ്മുമ്മയുടെ രാമായണ വായന
അപ്പൂപ്പന്റെ കഥ പറച്ചിൽ
ഇതിൽ പരമെന്തുണ്ട്  ഭാഗ്യം..!!

വായിപ്പാട്ടു മുറുകി
പക്കവാദങ്ങളുടെ താളം
മഴയുടെ തനിയാവർത്തനം ..!!

നടതള്ളിയ വാര്‍ദ്ധക്യം
വിശപ്പിന്റെ കൈനീട്ടം
ഇന്ന് നാളെയാവാൻ കാത്തിരുപ്പു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “