ഹരേ..!!
പാരിതിനെയെന്നും പരിപാലിക്കും പാല്‍കടലില്‍
പള്ളികൊള്ളും പാപനാശനാ പരമപവിത്ര ഹരേ
പണിതീടുക പാഴാവാതെ പവിത്ര ജന്മബന്ധങ്ങള്‍
പലവുരു കണ്ടു തവ പാണിയില്‍ വീണു ഹരേ ....!!
പരിപൂര്‍ണ്ണനായ് നില്‍ക്കും നിന്‍ മുന്നിലിതാ
പൂജാ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നിതാ ഹരേ
പുളകിതനാവുന്നിതാ കണ്ടു നിന്‍ തിരുരൂപം
പരമാത്മാവേ പുല്‍കീടുക എന്നാത്മാവിനെ ഹരേ..!!
പദയുഗളം കണ്ടു തൊഴുന്നേരം
പതിഞ്ഞു നിന്‍ രൂപമെന്‍ മനതാരില്‍ ഹരേ
പൊറുക്കുക എന്‍ അവിവേകങ്ങളൊക്കെ
പരിപാലിക്കുക നിത്യമെന്നില്‍ സത് വിചാരങ്ങളാല്‍ ഹരേ ..!!
പെരുവിരലില്‍ നിന്നു തപം ചെയ്യുന്നുണ്ടെന്‍
പൂര്‍ണ്ണ നല്ല ഞാന്‍ നിന്‍ കൃപാ കടാക്ഷമില്ലാതെ ഹരേ
പരം പൊരുളെ ലോകനാഥാ പാപവിമോചന
പൂര്‍ണ്ണത്രയാതീശ പരമസത്യനായകാ ഹരേ ..!!
Comments