കുറും കവിതകള്‍ 689
കുറും കവിതകള്‍ 689
കൂട്ടുനിൽക്കും നൻമ്പനേക്കാൾ
വമ്പനവന്റെ
കൊമ്പിനാണ് വില ...!!
സാക്ഷരതയുടെ
ഇരുളില്ലാ പുറം
വിജ്ഞാനം വിടരും വെളിച്ചം ..!!
മൗനം കൂടുകുട്ടും
അന്യം തിന്നാതെ തേജസ്സ്.
ഏച്ചിക്കാനംതറവാട്...!!
കുരങ്ങന്റെ കൈയ്യിലെ
ഹലുവാ തുണ്ടുപോലെ അല്ലോ
ജീവിതമെത്ര ചെറുത് ..!!
ഉയര്‍ന്നു ചാടുന്ന മസായിയവനു
പെണ്ണും കൊണ്ടുപോകാം.
കൊറിയന്‍ വിചിത്രാചാരം ..!!
ഒരുകുടക്കീഴില്‍
സൗഹൃദ ദിനങ്ങള്‍ ..
മഴയുടെ അനുഭവം ..!!
ജീവിത കടുപ്പവും
മധുരമില്ലാത്തതും അനുഭവിച്ച
ചായക്കാരന്റെ കരുവാളിച്ച മുഖം ..
കാത്തിരിപ്പിന്റെ അസ്തമയം.
രാവിൻ പ്രണയ പരിഭവം .
ഉദയം നൽകും പ്രതീക്ഷ ..!!
രാമഴ തുള്ളികള്‍
ഇലകളില്‍ പ്രണയം
കണ്ണിൽ മയക്കം ..!!
ഒറ്റക്കു കായലിൻ വിരിമാറിലൂടെ
തുഴഞ്ഞു അടുക്കുന്നുണ്ട് .
കൊച്ചിയിലേക്ക് മോഹങ്ങൾ ..!!
Comments