കുറും കവിതകള്‍ 690
കുറും കവിതകള്‍ 690
തിരയുടെ തലോടൽ കാത്ത്
മൃതിയുടെ തീരങ്ങളിൽ
ഒരു നഷ്ടജാതം ...!!
മഴയുടെ തിളക്കം
നനവിന്റെ സുഖം
യാത്രയുടെ ആലസ്യം ..!!
ഏകാന്തതയുടെ മുറ്റത്തു
വിളക്കു വെക്കാനാളില്ലാതെ
രാമഴയേറ്റു ഒരു തുളസിതറ ..!!
മഴയെത്താ ദൂരം
എത്ര തിരികെ നടന്നാലും
അടുക്കാത്ത ബാല്യമിന്നോർമ്മ ..!!
ചിന്തകള്‍ക്ക് വരള്‍ച്ച
കടലും പിന്നോക്കം അകന്നു
വെയിലിനു ശക്തിയെറി ..!!
ഇനിയെന്നാണാവുമോ
ഇതുപോലെ ഒരു വാവിന്‍ നാള്‍
ഞാനുമോര്‍മ്മയാവുക ..!!
ഉഷസ്സിന്‍ കിരണങ്ങള്‍ക്കൊപ്പം
ഉഴിത് മറിക്കുന്നു ജീവിതം
ഉണ്മയാര്‍ന്നത് വിശപ്പിന്‍ വിളിയല്ലോ ..!!
ചെത്ത് വഴികളില്‍
ഉന്മേഷം പകരുന്നുവല്ലോ
ഉഷസേകുന്ന തിളക്കം .
ജീവിതത്തിന്‍ നിഴലില്‍
ഓരോ കാല്‍വെപ്പിലും
കുടെ നന്മയാര്‍ന്നവണ്‍മ്മ അമ്മ ..!!
പെയ്യ്തൊഴിയാത്ത കര്‍ക്കടക
മാനവും മനവുമായി
വഴി കണ്ണുമായ് നന്മ..!!
Comments