വാതില്‍ തുറന്നു വച്ചു
ഹൃദയവും കണ്ണും
തുറന്നുവച്ചു
ഓരോ കരീലയനക്കവും
നീയാണെന്ന് കരുതി
കണ്ണു നീറി
കരള്‍ നൊന്തു
കൈകാലുകള്‍ കഴച്ചു
മാനത്തു നിന്നും
മഴമേഘങ്ങള്‍
കണ്ണുനീര്‍ വാര്‍ത്തു
ഏങ്ങലടിച്ചു നിന്നു
അതൊക്കെ കാര്യമാക്കാതെ
വെയില്‍ നാളം എത്തി നോക്കി
ഉറുമ്പുകള്‍ വരിയായി കടന്നു പോയ്..
നീ വരുമെന്നൊരു
ഊഴവും കാത്ത്
വാതിലടക്കാതെ വിരഹം
വെന്തു നീറി ...!!
Comments