എന്താവുമോ ആവോ ..!!
കൗമാര്യം കഴിഞ്ഞ വാര്‍ദ്ധ്യക്ക്യത്തിലേ
കപാലം കണക്കെ കൈയ്യാലെമെല്ലെ
തടവി നോക്കി മുകളിലെ മലയുടെ
അവസ്ഥയും ഒരുപോലെ ആയല്ലോ
അടവിയും തടവിയും ഇല്ലാതെ
പോകുന്നല്ലോ ദിനങ്ങള്‍ ദീനാമായ്
ആഘോഷങ്ങള്‍ ഒരു കുറവുമില്ല
ചിലവാക്കുന്നു പ്രകൃതിയുടെ പേരുപറഞ്ഞു
ചിലവായിലേക്ക് ,എന്താവുമിങ്ങനെ പോകുകില്‍
ഇന്ന് കുപ്പി വെള്ളം വിലക്കുവാങ്ങുമ്പോള്‍
നാളെ വായുവും വാങ്ങവേണം എന്നൊരു അവസ്ഥ
കവിതയുടെ നിലയുമിതുപോലെ ആവുമല്ലോ
കാ യും വായും വിതയുമില്ലാതെ ആവുമോ ആവോ .. ..!!
Comments
നല്ല വരികള്‍
ആശംസകള്‍
നല്ല വരികള്‍
ആശംസകള്‍