മോചനം കാത്തു
പച്ചപായലിന് തണുപ്പേറ്റ്
കാലങ്ങളുടെ കൊടിയ യാതനകളുടെ
താളപ്പിഴവുകൾ തേങ്ങലുകൾ
കെൽപ്പില്ലാതെ മാനം നോക്കി
കിടപ്പു ഓർമ്മകളുടെ ഇതളറ്റ്
വെറുമൊരു വന്യമാം കൊടുങ്കാറ്റിന്റെ
വരവ് അറിയിക്കുന്ന മൗനം
വറ്റി വരണ്ട പുഴയുടെ കണ്ണുകളിൽ
ദയനീയതയുടെ കരി നിഴലുകൾ
കൈകൂപ്പി നിവരുന്ന ജലമില്ലാ
മേഘ പാളികൾക്കിടയിൽ നിന്നും
തീഷ്ണമാം പകാലോന്റെ ക്രുദ്ധ മുഖം
ഇനി എന്നാണാവുമോ മോചനം .......!!
ജീ ആർ കവിയൂർ
7 .3 .2017
Comments