എന്റെ പുലമ്പലുകൾ -70

എന്റെ പുലമ്പലുകൾ -70

Image may contain: cloud, sky, ocean, outdoor, nature and water

വേദനകളുടെ സമുദ്രത്തിൽ
മുത്തുകൾ പെറുക്കാൻ പോയ്
അവയുടെ മുറിവുകളുടെ കഥകൾ
വിരഹത്തിൽ ചാലിച്ച്
എഴുതിയ വരികളൊക്കെ ഇന്ന്
 പാട്ടായ് മാറി ജനഹൃദയങ്ങളുടെ
ചുണ്ടുകളിൽ തത്തികളിക്കുമ്പോൾ
അറിയാതെ കണ്ണുകൾ നിറയുന്നു
എന്നിട്ടും മണലുകളിൽ തേടുന്നു
നഷ്ടമായ ഭാഗ്യത്തിൻ വസന്ത ഋതുക്കൾ  

ആവശ്യപ്പെട്ടു ഓരോ നിശ്വാസത്തിലുമായ്
സമർപ്പിച്ചു എല്ലാം അവളിൽ ഞാൻ
എന്നാൽ അതൊക്കെ കണ്ടതേയില്ല
വേണ്ടത് കിട്ടിയപ്പോഴത്തേക്കും
ഞാൻ തെരുവിലെ പിച്ചചട്ടിയോളം

ഇനിയൊന്നുമേ വേണ്ട വേണ്ട തൽപ്പം
മനസാന്നിധ്യവും ശാന്തിയും
മൗനധ്യാനവും  മാത്രം   ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “