മഹാമയാ സന്നിധിയില്‍ ....

കണ്ണുകളില്‍ ജ്വലിക്കുന്നൊരു സ്വാത്തിക ഭാവും
ജന്മജന്മാന്തരങ്ങളില്‍ ലയിച്ച അഗ്നി സ്പുലിംഗങ്ങള്‍
മഞ്ഞള്‍ കുങ്കുമത്തിന്‍ ദൂളിയില്‍ ചിതറിവീണ
മോഹത്തിന്‍ തീക്ഷണതയില്‍ എല്ലാം മറന്ന്
ഒരു നിസ്സംഗത ദൃഷ്ടി എവിടെയോ തേടുന്നു ....
അനര്‍വചനീയമാം അനുഭൂതിയുടെ ലഹരിയില്‍
ചുറ്റും മുഴങ്ങും ശരണ മന്ത്രവും ശംഖോലിയും
അസുരവാദ്യത്തിന്‍ പെരുക്കവും ഇലത്താള മേളവും
ശാന്തി മുഹുര്‍ത്തത്തിന്‍ സമാഗമത്തില്‍ നില്‍ക്കുന്നു ......
Comments