ഓർമ്മകൾ പൂക്കുന്നു

ഓർമ്മകൾ പൂക്കുന്നു

പൊന്നുഷ സന്ധ്യകൾ പൂക്കുന്നിടത്തല്ലോ
മേടവിഷുവിനു  കണികൊന്നയായി മുറ്റത്തു
നീ വന്നു പുഞ്ചിരിച്ചു കൈനീട്ടി വന്നുനിന്നപ്പോൾ
കിലുകിലോന്നു കിലുങ്ങി മുത്തശ്ശന്റെ മടിശീലയും
മുത്തശ്ശിയുടെ പല്ലില്ലാ മോണയിൽ  വാത്സല്യമാവും
ഏട്ടന്റെ കയ്യിലെ മത്താപ്പ് പൂത്തിരി തിളങ്ങി നിൽപ്പൂ
അയലത്തെ ജനാലയിൽ കണ്ടൊരു ഉണ്ടക്കണ്ണുകളും
ഇന്നുമെൻ മനസ്സിന്റെ കോണിൽ  മായാതെകാണ്മു
ഇനിയെന്ന് കാണാൻ എല്ലാ മേടപ്പുലരികളിലും
ഓർമ്മകൾ എന്നെ  കണ്ണുപൊത്തി കളിക്കുമാ
കഴിഞ്ഞ കാലത്തേക്ക് കൊണ്ടുപോയിടുന്നു .
എനിക്ക് നീ പറിച്ചു തന്ന അല്ലിയാമ്പലും
കൊമ്പൻ തുമ്പിയെ പിടിച്ചു തന്നതും
മായാതെ മാനത്തു കണ്ണികൾ പറന്നകലുന്നതും
കുളിർക്കാറ്റിന്റെ മർമ്മരം ഗാനങ്ങളും എന്നെ
ഞാനല്ലാതെ ആക്കുന്നു പലപ്പോഴും .........

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “