അരുതേ ....
രാവുപകലിനെ വിട്ടൊഴിഞ്ഞപ്പോള്‍ പെട്ടന്ന്
കഴിഞ്ഞതൊര്‍ത്ത് വെളുക്കെ ചിരിച്ചാകാശവും
ജാള്യതയോടെ നാണിച്ചു ഭൂമിയുമപ്പോള്‍
അതറിയാതെ പുഞ്ചിരിച്ചു പൂക്കളൊക്കെ
അതുകണ്ട് ശലഭങ്ങള്‍ പറന്നടുത്തു എത്ര
മനോഹരമിത് കണ്ടു തുലികയുമായിരുന്ന
കവിമനം ഒന്ന് നൊന്തു , വണ്ടിനെയും
ശലഭങ്ങളെയും കൊത്തി പറക്കാന്‍
വന്നെത്തിയ ഇണക്കിളികളെ
എയ്യ് തിടാന്‍ വന്ന വനേ നോക്കി
കവി ഉറക്കെ പാടി ''മാനിഷാദ .....
ഇതൊക്കെ കേട്ടിട്ടും വായിച്ചിട്ടും
ഇന്നും തുടരുന്നു ഈവക ഹിംസകള്‍
അതാണ് പ്രകൃതിയുടെ വികൃതിയെന്നറിഞ്ഞു
മൗനിയായ് ഇത് തന്നെ വിധിയുടെ
നിയോഗമെന്നറിഞ്ഞു രഘുനാഥനാം
കവിയൂര്‍ കാരനാം ഞാനും കഴിയുന്നു
വെല്ലവിധമീ വല്ലഭന്റെ ഇംഗിതമറിഞ്ഞു...!! .
Comments