പ്രണയ പുസ്തകം
വരുകിനി നമുക്ക് വാക്കുളാകളായി മാറി
പ്രണയപുസ്തകത്തിനുള്ളിൽ ജീവിക്കാം
നിൻ ചുണ്ടുകൾ വാക്കുകളെ തൊട്ടറിയട്ടെ
കണ്ണുകൾ തീർക്കും വരികളിൽ കവിത നിറയട്ടെ
താളുകളിൽ നിറയും ശോഭകൾ പരത്തും
വസന്തങ്ങൾ പൊഴിക്കും സുഗന്ധങ്ങളും
തേനൂറും മധുരമൊഴികളും വർണ്ണങ്ങൾ
ചാലിക്കും ചിത്രപ്രപഞ്ചവും ആനന്ദം നൽകട്ടെ
നമ്മുടെ സൗഹൃതത്തിൻ ശോഭ
മാറി മാറി വരും ഋതുക്കൾ പകരട്ടെ
ലോകമറിയട്ടെ എണ്ണിയാൽ ഒടുങ്ങാത്ത
സന്തോഷം നിറക്കും അനുഭൂതികൾ ....!!
Comments