കവിതയെന്ന മാനസ പീഡനം

കവിതയെന്ന മാനസ പീഡനം

വാക്കുകളാല്‍  പ്രക്ഷാളനം നടത്തി
അക്ഷരങ്ങളെ ചതച്ചരച്ചു വളച്ചോടിച്ചിട്ടു
കായും തായും വേര്‍ത്തിരിച്ചു വരുമ്പോള്‍
കവിതയുടെ  വിത ഇല്ലായിമ്മ ,അല്ലേലും
എനിക്കെന്തു അരമനയില്‍ കാര്യം എന്ന്
അരയും  മെനയും  ഏറെ ഉണ്ടാക്കി ഇതൊന്നു
വായിച്ചെടുക്കാന്‍ ഞാന്‍ എന്ന സംജ്ഞയില്‍
ഒതുക്കി കൂട്ടാന്‍ ഞാന്‍ എന്ന ഞാന്‍ ഒരിക്കലും
അനുവദിക്കുന്നില്ല ,ഗഹനത കാണുവാനുള്ള
എന്റെ അറിവിന്റെ വലുപ്പം കുറവുതന്നെ
കഴുത്തിന്റെ പിറകിലുള്ളതും പിന്നെ
ചെവി എന്നതും ഞാന്‍ കണ്ടിട്ടില്ല ഞാന്‍
ആരെന്ന തേടലുമായി കപിയുടെ
പിന്‍ മുറക്കാരനായി കവിത തേടി അലയുമ്പോള്‍
കവിതയെ കവിതയായി കാണുവാന്‍ കഴിയാതെ
പോകുന്നല്ലോ എന്തൊരു മാനസ പീഡനം ......!!

ജീ ആര്‍ കവിയൂര്‍

17 -03 -2017

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “