അവള്‍ക്കായ് യുദ്ധം

No automatic alt text available.

ആകാശം ഗർഭം പേറി നിന്നു കടൽ
ഇളകി മറിഞ്ഞു ആർത്തട്ടഹസിച്ചു
ഭൂമിയും ഭൂമിയിലെ ജീവജാലങ്ങളും
നിൻ പദചലനങ്ങൾക്കു കാതോർത്തു
അവൾ പലയിടത്തു നിന്നും കുണുങ്ങി
ആടിയുലഞ്ഞു  യൗനയുക്തയായി നടക്കവേ
വിലയറിയാതെ ചില അഹങ്കാരികളാവും
ഇരുകാലികൾ നിന്നെ മാനഭംഗപ്പെടുത്തി
പാവം അവൾ കരഞ്ഞു കലങ്ങി മറിഞ്ഞു
കരഞ്ഞു കരഞ്ഞു വറ്റി വരണ്ടു ഇല്ലാതായി
എന്നിട്ടും അവൾക്കായി പലരും വീണ്ടും
അവൾ പോയ വഴിയിലെ അതിരും എലുകക്കുമായി
മല്പിടുത്തമായി വഴക്കായി യുദ്ധങ്ങളായി  ....
കാത്തിരിപ്പിന്റെ നാൾവഴി ഇനിയും തുടരും ....


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “