ഓർമ്മകളുടെ ശവപറമ്പിൽ
ഓർമ്മകളുടെ ശവപറമ്പിൽ

ശ്‌മശാനമൂകതയിൽ
നമ്മളുടെ ഓർമ്മകളെ
ചികഞ്ഞു പെറുക്കി
മിഴികൾ കൂമ്പി
നാലുമണി പൂക്കൾ
ഒഴിഞ്ഞ നെല്ലിച്ചുവടും
നിഴലുകൾ വളർത്തും
കിളികൾ പറന്നു ഇറങ്ങും
വാകമര തണലും
വാർത്തമാനങ്ങളുടെ
മാനങ്ങൾ തേടുന്ന
മഴയകന്ന മാനവും
പുസ്തകങ്ങൾ കാറ്റിൽപറത്തി
മുഷ്ടി ചുരുട്ടി വായുവിനെ മർദ്ദിച്ചും
സിനിമകൾ കണ്ടാസ്വദിച്ചും
ആവിപറക്കും കാപ്പിയുടെ
മുന്നിൽ വാതോരാതെ
ചിലമ്പും ക്ഷുഭിത യൗവനങ്ങളും
കൈപ്പിടിയിലമരും
റോസാദളങ്ങളുടെ ഇടയിൽ
പ്രണയം വീർപ്പുമുട്ടിയും
പിരിഞ്ഞ നേരത്തെ
വയറുവീർത്ത ബാഗും
നിറനീർമിഴികളും
ഇനിയെന്നുകാണുമെന്നു
കാറ്റിലാടും വൈലറ്റ്
ബോഗെയിൻ വില്ലപ്പൂക്കളും

ശ്‌മശാനമൂകതയിൽ
നമ്മളുടെ ഓർമ്മകളെ
ചികഞ്ഞു പെറുക്കി
മിഴികൾ കൂമ്പി
നാലുമണി പൂക്കൾ
ഒഴിഞ്ഞ നെല്ലിച്ചുവടും
നിഴലുകൾ വളർത്തും
കിളികൾ പറന്നു ഇറങ്ങും
വാകമര തണലും
വാർത്തമാനങ്ങളുടെ
മാനങ്ങൾ തേടുന്ന
മഴയകന്ന മാനവും
പുസ്തകങ്ങൾ കാറ്റിൽപറത്തി
മുഷ്ടി ചുരുട്ടി വായുവിനെ മർദ്ദിച്ചും
സിനിമകൾ കണ്ടാസ്വദിച്ചും
ആവിപറക്കും കാപ്പിയുടെ
മുന്നിൽ വാതോരാതെ
ചിലമ്പും ക്ഷുഭിത യൗവനങ്ങളും
കൈപ്പിടിയിലമരും
റോസാദളങ്ങളുടെ ഇടയിൽ
പ്രണയം വീർപ്പുമുട്ടിയും
പിരിഞ്ഞ നേരത്തെ
വയറുവീർത്ത ബാഗും
നിറനീർമിഴികളും
ഇനിയെന്നുകാണുമെന്നു
കാറ്റിലാടും വൈലറ്റ്
ബോഗെയിൻ വില്ലപ്പൂക്കളും
Comments