ഒരു തുടര്‍കാവ്യം പോലെ

Image may contain: outdoor



സുഖദുഃഖ സമ്മോഹനങ്ങൾക്കിടയിൽ
സമാന്തരമായ് കടന്നകന്ന ആത്മനൊമ്പരങ്ങൾ
നൈരാശ്യങ്ങളുടെ  പാപനിവർത്തിയാൽ
നിണമഞ്ഞ  തുരുമ്പ് എന്തെന്നറിയാത്ത
പാളങ്ങളിൽ രാവും പകലും ഇണചേർന്ന്
കടന്നകലുമ്പോൾ എവിടേയോ ദാഹത്തിന്റെ
കാറ്റലകൾ നിഴൽ ചേരുന്നു മടക്കമെന്തെന്നറിയ
പേക്കിനാവിന്റെ നടുവിൽ താളം തല്ലി കടന്നകലുന്നു
അനന്തമാമി യാത്രകൾ യാതനകൾ തുടർനാടകങ്ങൾ  
വരൂ നമുക്കും ഒന്ന് കണ്ടു മടങ്ങാം എന്ന് മർമ്മരം
കവിയോടൊപ്പം അക്ഷരങ്ങളുടെ ഘോഷയാത്ര ..
എഴുതി തീരാത്ത ഒരു കാവ്യം പോലെ തുടരുന്നു .!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “