Wednesday, March 15, 2017

വിഷുപ്പുലരിയും നീയും

വിഷുപ്പുലരിയും നീയും

മൗനം ഘനീഭവിച്ചു ഉറഞ്ഞു
വിരഹത്തിൻ താഴ്വാരങ്ങളിൽ.
മഞ്ഞുരുകി ഒഴുകി പടർന്നിറ്റുവീണു  
മിഴിമുനകളുടെ  അനുഭൂതിയാൽ.
നിലാവ് പരന്നു  മുല്ലപ്പൂ പുഞ്ചിരിയാൽ
മധുരം കിനിഞ്ഞു ചെഞ്ചുണ്ടുകളിലൂടെ
പ്രണയം ചിറകടിച്ചു പാട്ടായി കാതുകളിൽ
മുത്തമിട്ടു ഉറക്കി സ്വപ്‍ന തേരേറ്റി .
ചില്ലകളിൽ രാപാടികൾ ചുണ്ടു കോർത്തു
തെക്കൻ കാറ്റ് നാണത്താൽ മുഖം കുനിച്ചകന്നു .
കണ്ണിമാങ്ങകൾ പൊഴിഞ്ഞു വീണു കിടക്കും
മുറ്റത്തു ഉണ്ണികൾ കളിയാടുന്ന കണ്ടു വെയിൽ
നിറത്തിൽ പൂവിട്ടു മേട കൊന്നകൾ പുഞ്ചിരിച്ചപ്പോളി-  
തൊന്നുമറിയാതെ അങ്ങ് മലയാളത്തിന് മണ്ണിൽ
 ഉറങ്ങി ഉണര്ന്നുവോ  വിഷുപ്പുലരിയും നീയും ...!!


No comments: