നീ എവിടെ.....!!
നീ എവിടെ.....!!
പൂത്തൂകായിച്ചു
പൊഴിതു വീഴും
നഗ്നമാം ചില്ലകളും
മഴകാത്തു നിൽക്കും
വേഴാമ്പലിൻ മുന്നിൽ
മഴമേഘ കുളിരോ
കുയിൽ പാട്ടിലേയും
മയിലാട്ടത്തിലേയും
മനോഹാരിതയോ..!!
ഞാനും നീയുമറിയാതെ
ഉള്ളിൽ ചേക്കേറും
ചെറുപക്ഷിയുടെ ഗാനമോ ..!!
നിന്റെ ഉള്ളിൽ
എന്നോട് തോന്നും
അടങ്ങാത്ത ദാഹമോ ..!!
ഹൃദയമിടിപ്പുകളുടെ
അനുനിമിഷമാം
അനുഭൂതിയല്ലോ പ്രണയം
അതില്‍ വിരിയും
കമ്പനമല്ലോ ചുണ്ടുകളിലുടെ
വന്നെത്തും ചുംബനം
വീണ്ടും മൊട്ടിട്ട്
തളിര്‍ത്തു വിരിയും
പുഷ്പമല്ലോ പ്രണയം
നിലാ വെളിച്ചത്തിന്
നിഴലിൽ സ്വപ്നംകണ്ടുണരും
ശലഭ മാനസമല്ലോ പ്രണയം .
മൗനം ചേക്കേറും
മനസ്സിന് ചില്ലകളിൽ
മധുരം കിനിയുന്നതോ പ്രണയം ..!!
പുതുമഴയുടെ കുളിരിൽ
മണ്ണിൻ മണമേറ്റു ഉണരും
വിരഹ നോവല്ലോ പ്രണയം ..!!
എന്ത് ചെയ്യണം എന്നറിയാതെ
നട്ടം തിരിയുന്ന നോസ്സോ
ഉറക്കം കെടുത്തുമീ പ്രണയം ..!!
പറഞ്ഞിട്ടും എഴുതിയിട്ടും
തീരാത്ത പ്രഹേളികയോ
അണയാത്ത തീയോയീ പ്രണയം ..!!
ജീ ആർ കവിയൂർ
17 -3 - 2017
പൂത്തൂകായിച്ചു
പൊഴിതു വീഴും
നഗ്നമാം ചില്ലകളും
മഴകാത്തു നിൽക്കും
വേഴാമ്പലിൻ മുന്നിൽ
മഴമേഘ കുളിരോ
കുയിൽ പാട്ടിലേയും
മയിലാട്ടത്തിലേയും
മനോഹാരിതയോ..!!
ഞാനും നീയുമറിയാതെ
ഉള്ളിൽ ചേക്കേറും
ചെറുപക്ഷിയുടെ ഗാനമോ ..!!
നിന്റെ ഉള്ളിൽ
എന്നോട് തോന്നും
അടങ്ങാത്ത ദാഹമോ ..!!
ഹൃദയമിടിപ്പുകളുടെ
അനുനിമിഷമാം
അനുഭൂതിയല്ലോ പ്രണയം
അതില്‍ വിരിയും
കമ്പനമല്ലോ ചുണ്ടുകളിലുടെ
വന്നെത്തും ചുംബനം
വീണ്ടും മൊട്ടിട്ട്
തളിര്‍ത്തു വിരിയും
പുഷ്പമല്ലോ പ്രണയം
നിലാ വെളിച്ചത്തിന്
നിഴലിൽ സ്വപ്നംകണ്ടുണരും
ശലഭ മാനസമല്ലോ പ്രണയം .
മൗനം ചേക്കേറും
മനസ്സിന് ചില്ലകളിൽ
മധുരം കിനിയുന്നതോ പ്രണയം ..!!
പുതുമഴയുടെ കുളിരിൽ
മണ്ണിൻ മണമേറ്റു ഉണരും
വിരഹ നോവല്ലോ പ്രണയം ..!!
എന്ത് ചെയ്യണം എന്നറിയാതെ
നട്ടം തിരിയുന്ന നോസ്സോ
ഉറക്കം കെടുത്തുമീ പ്രണയം ..!!
പറഞ്ഞിട്ടും എഴുതിയിട്ടും
തീരാത്ത പ്രഹേളികയോ
അണയാത്ത തീയോയീ പ്രണയം ..!!
ജീ ആർ കവിയൂർ
17 -3 - 2017
Comments