എങ്ങോട്ടാണോയീ പോക്ക്

Image may contain: plant, night, flower, nature and outdoor


ഓരോ നാളും പുലരിവന്നു
അങ്കുരിച്ചു പോകുന്നു അക്ഷര
പൂക്കള്‍ പോലെ കാവ്യാത്മകത
കണ്ടും കാണാതെ പോകുന്നു
നേരമില്ല ഒന്നിനും ആര്‍ക്കുമേ
നട്ടോട്ടമാണ് പണമെന്ന
പിണത്തിനായി പറയുകില്‍
ഇവയില്ലാതെ നിലനില്‍പ്പുണ്ടോ
എന്ന് പലരും ,രണ്ടു നേരമന്നവും
നാണം മറച്ചു കുളിച്ചാര്‍ത്തു വരുവാന്‍
ഉള്ള വസ്ത്രവും പോരെ അതല്ല
എങ്ങോട്ടാണോയീ പോക്ക് എന്നറിയില്ല ...!!

Comments

Cv Thankappan said…
ആര്‍ത്തിപിടിച്ച ലോകം
നന്നായിട്ടുണ്ട്
ആശംസകള്‍ സാര്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “