തിരയിളക്കം
രാവിന്‍റെ വിസ്മ്രിതിയില്‍ മഞ്ഞിന്‍ കണങ്ങള്‍
ഓര്‍മ്മകളുടെ പുതപ്പണിഞ്ഞു മൗനംഭജ്ഞിച്ചു
ചിവിടുകളുടെ അലോസരപ്പെടുത്താത്ത സംഘഗാനം
നാളിതുവരേക്കും ചിന്തകൾ അലട്ടാത്ത ഏകാന്തത
ഉറ്റപ്പെടലുകൾ മറക്കുന്ന കഴുത്തു ഞെരിഞ്ഞ
ലഹരി നിറഞ്ഞ സ്പടിക കുപ്പികളും കൂട്ടായി
നേർത്ത ഗസലിന്റെ സംഗീതം ലാഘവസ്ഥ
കൈവിട്ടകന്ന കൗമാര്യങ്ങളുടെ ദുസ്വപ്നങ്ങൾ
കടന്നുപോയ ജീവിതത്തിന് നീലിമയിൽ
ഓർക്കും തോറും കൺ പീലികളിൽ അറിയാതെ
ഉറക്കത്തിൻ തിരയിളക്കം അലയടിച്ചു ..........
Comments