എന്റെ പുലമ്പലുകള്‍ - 69

എന്റെ പുലമ്പലുകള്‍ - 69

വാക്കുകളാല്‍ നമുക്ക്
ഒരു ചുംബനത്തിന്‍ കമ്പനം
പങ്കുവെക്കാം അക്ഷരങ്ങള്‍ക്ക്
വളവും മധുരവും ഏറട്ടെ
വാക്കുകളാല്‍ നീ തീര്‍ത്ത
ശീതള സുന്ദര സ്വര്‍ഗ്ഗസമാന
സ്വപ്നങ്ങളിലേക്ക് കൊണ്ടുപോയി
അവസാനം നീ വാക്കാല്‍ തന്ന നോവ്‌
എന്നെ അനന്തമായ മൗനത്തിന്റെ
നീലിമിയിലേക്ക് താഴ്ത്തപ്പെട്ടു
എന്റെ ഞരങ്ങലുകളാരും കേള്‍ക്കാതെ
അവസാനം എവിടെ നിന്നോ ശാന്തിയുടെ
സ്വരം എനിക്ക് കൂട്ടായി വന്നു വീണ്ടും
നീ തീര്‍ത്ത വാക്കുകളുടെ ചങ്ങലകള്‍ ഉടച്ചു
ജീവിതമെന്ന പ്രഹേളികയുടെ മറുപുറത്തിനായ്
വാക്കുകളുടെ മായാജാലം തീര്‍ത്ത്‌ പുതിയ
മേച്ചില്‍ പുറങ്ങള്‍ തേടിയലയുന്നു ....

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “