കുറും കവിതകൾ 679

കുറും കവിതകൾ 679

മൗനം ഉടച്ചു
മുളന്തണ്ടു പാടി
രാഗം ശോകം ..!!

മേടപ്പക്ഷി  കൊക്കുരുമ്മി
കൊന്നപ്പൂക്കൾ  കൊഴിഞ്ഞു
കണിയൊരുക്കി  വിഷുവായ്...!!

കാൽത്തള കിലുങ്ങി
കുഞ്ഞിക്കാലിളകി .
അമ്മമനം തുടിച്ചു  ...!!

ജയാ പരാജയങ്ങളുടെ
മികവേകാൻ തള്ളവിരലിൻ  തുമ്പത്ത്
കാത്തു കിടന്നു ഒറ്റരൂപാ നാണയം ...!!

അകലത്തുനിന്നുമൊരുയോച്ചയനക്കം
കൊന്നത്തെങ്ങിൻ നെറുകയിൽ
മദ്ധ്യനസൂര്യന്റെ നിഴലിറക്കം..!!

പറന്നകലുന്നുണ്ട്
വറ്റുകൾക്കായ് ചിറകടി .
ദേശാന്തര ഗമനം   ....!!

ഉല്ലാസങ്ങളുടെ
ഘോഷങ്ങൾക്കായി .
കാത്തുകിടന്നു തോണി ..!!

നക്ഷത്ര കനവുകൾ
നിറഞ്ഞു രാത്രിയുടെ
നിഴലിൽ മിന്നാമിന്നികൂട്ടം ...!!

ദുഃഖമടക്കാതെ
രാവിന്റെ മൗനത്തിനൊപ്പം
കനലെരിഞ്ഞു കത്തി ..!!

ദീപാരാധനയുടെ
നിറപൊലിമയിൽ
ധ്യാനമുടച്ചൊരു ശംഖൊലി   ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “