മറിമായങ്ങള്‍

മറിമായങ്ങള്‍ ......

വിതുമ്പി നില്‍പ്പിത് വാനവും
ദാഹാര്‍ദയാം പുഴയും .
കലങ്ങിയ കണ്ണുമായ് വേഴാമ്പലും...!!

തെല്ലോട്ടു അകലെ
അലറി അട്ടഹസിച്ചു
കരയെ വരിഞ്ഞു മുറുക്കി

ദേഷ്യം തീര്‍ത്തകലുന്നു
നുരപത ചിതറി വിതറി
പാഞ്ഞു പോകുന്ന കടലും

ആഴങ്ങളില്‍ പേറുന്നു
വിരഹം ഉള്ളിലൊതുക്കി
കുറുക്കി മുത്തമായൊരു ചിപ്പിയും .

വലകണ്ണുകളില്‍ ഉടക്കി
കരയിലെ കമ്പോളമെത്തി
വിലമതിക്കാത്ത കച്ചകപടമേ

കദനമറിയാതെ ഒളിമങ്ങാതെ
മിന്നി മിനുങ്ങുന്നു പല
കഴുത്തുകളില്‍ തിളങ്ങുന്നു ..!!

ഒന്ന് മറ്റൊന്നിനു വഴി മാറുന്നു
ശോഭയെറ്റുന്നുയീ പ്രപഞ്ച
മറിമായങ്ങള്‍ തുടരുന്നു ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “