എന്‍ ചിന്തകളിലെ നീ

ഞാൻ നിന്റെ ചിന്തകളാൽ ഗർഭം ധരിച്ചിരിക്കുന്നു
ജീവിച്ചു പോകട്ടെയോ നിന്റെ
ചുണ്ടിൽ വിരിയും പുഞ്ചിരി പൂവായ്
നിൻ  കണ്ണിൽ വിരിയും ശലഭമായ്
മൂക്കിൽ തിളങ്ങുമൊരു മുക്കുത്തിയായ്
മിടിക്കും നിന്റെ നെഞ്ചിലെ താളമായ്
കാർകൂന്തലിൽ ഒരു തുളസി ദളമായ്  
വിരലിലൊരു മുദ്ര മോതിരമായ്  
പദ ചലങ്ങൾക്കു ധ്വനി പകരും മഞ്ചീരമായ്...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “