തേടി കവിത അവള്‍ക്കായ്

തേടി കവിത അവള്‍ക്കായ്

അണ്ണാ മാടന്‍ നട ദേവിയാണേ
തങ്കശ്ശേരി ലൈറ്റ് ഹൌസിന്റെ
ഒറ്റക്കണ്ണന്‍ നോട്ടത്തെക്കാള്‍
മുടിയഴിച്ചിയൊഴുകും കായലിന്റെ
തീരംകടന്നു അറബിക്കടലിന്റെ
മുഖം നോക്കാതെയിരിക്കും
കാനായിയുടെ യക്ഷിയുടെ
മുലക്കണ്ണിലുടക്കിയ നോട്ടത്തിലറിയാതെ
അവളുടെ നുണക്കുഴി വിരിയുന്നത് കണ്ടു
ആവി പറക്കുന്ന മസാല കോണറിലെ
മസാല ദോശയുടെ രുചിയില്‍ എല്ലാം
മറന്നു ഒഴുകിയെത്തിയ കാറ്റും കൊണ്ട്
നടന്നപ്പോള്‍ എല്ലാം മറന്നു നിന്നു
ഇല്ലവും അച്ചിയും കൊച്ചിയും മൂളി പറന്നു
കൊതിയെടുത്ത് പറക്കും കൊതുകവളുടെ
മൂളിയ ഗസലിന്റെ നോവുകള്‍ തിണിര്‍ത്ത
കൈയുടെ ചുവപ്പ്  വകവെക്കാതെ മനസ്സേങ്ങോ
പിടി തരാതെ പാഞ്ഞു പോയി കൊണ്ടിരുന്നു
ഇനിയും ഉറങ്ങാതെ കണ്ണുകള്‍ പരുതുന്നു
ഒരു ഉറങ്ങാത്ത കവിതയുടെ വരികള്‍ക്കായ്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “