കാത്തിരിപ്പുണ്ടോ അകലെ ...!!

ഞാന്‍ ജീവിച്ചു  നിന്നിലുടെ
 നീ ഇല്ലാതെയീ വിപനത്തില്‍ 

രാവുകളുടെ സ്വപ്ന ചിറകിലേറി
 വന്നു നിന്നരികെ
കണ്ണടക്കുക ഒന്ന് കുടികൊള്ളട്ടെ
നിന്‍ ഹൃദയത്തില്‍

ചിത്ര പതംഗങ്ങളാല്‍
ചിറകടിച്ചുയര്‍ന്നു
മഴവല്ലുകള്‍ക്കപ്പുറം
മൗനാക്ഷരങ്ങളാല്‍
കുറിച്ചുവെന്റെ
നോവുകളൊക്കെ കേട്ടു
അകലെ നിലാവു പൂത്ത
താഴ് വാരങ്ങളില്‍
രാപക്ഷി പാട്ടില്‍
ഏറ്റുപാടുന്നുവല്ലോ
 ഒരു പുല്ലാങ്കുഴലിന്‍
നിശ്വാസങ്ങളില്‍
എന്തെ നീ അറിയാ
എന്‍ വിരഹ കടലിരമ്പും
 തീരങ്ങളില്‍
കൊന്നപൂത്തുലഞ്ഞു
കണികണ്ടുണരാന്‍
വെമ്പുന്നു മനമാകെ
വന്നകലുവാന്‍ ഒരുങ്ങുന്നല്ലോ
വിഷുപക്ഷിയും വിത്തും കൈക്കോട്ടും
പിന്നെ വന്നീടുമല്ലോ
ഓണനിലാവും
നിന്‍ പുഞ്ചിരിയാലങ്ങു തീര്‍ക്കും
അങ്കണത്തില്‍ തുമ്പിതുള്ളി
പൂവട പായസവും 
ഉപ്പിലെറും ഓര്‍മ്മകളും
ഊയലാടുമിന്നും എന്റെ 
വരവിനെ കാത്തിരിപ്പുണ്ടോ
 അകലെ നീയും ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “