ജീവിതാഗ്രഹം .
രാവിനെ ചെക്കേറ്റിയ ചില്ലകൾക്കു തീരാദാഹം
മറന്ന വിശപ്പുകൾക്കുഅടങ്ങാത്ത പുനർജീവനം
സിരകൾക്കു രാക്കാറ്റിന്റെ മാറാടിയ ഗന്ധം
കൈകാലുകൾക്ക് മധുരനൊവിന്റെ തളർച്ച
മുടിയഴിച്ച ഭീതി എല്ലിനെ നുറുക്കുന്ന തണുപ്പ്
ഉറക്കമെങ്ങോ കൈവിട്ടു പിണങ്ങിപ്പിരിഞ്ഞു
പകലിങ്ങു വന്നെങ്കിലെന്നൊരു ജീവിതാഗ്രഹം .
Comments
ആശംസകള്‍