നിറയുന്നുവല്ലോ ..!!
ഓര്‍മ്മകള്‍ മെതിച്ചു നടന്നൊരു
നാട്ടുവഴികള്‍ തമ്മില്‍ തല്ലിയും
കളിപറഞ്ഞും കളിയാക്കിയും
ഉടുപ്പുകള്‍ കീറിയും ഉന്തിയും
തള്ളിയും തല്ലിയും പിണങ്ങിയും
ഇണങ്ങിയും ,ഇക്കിളികള്‍ കൈമാറിയും
ആരുമറിയാതെ പ്രണയ ചുംബനങ്ങള്‍
ആ നാട്ടു പാതകളിന്നു അന്യമായി
എവിടെ എന്റെ ബാല്യങ്ങള്‍ ഓടി
മറഞ്ഞൊരു ഇട തോടുകള്‍ ഇന്ന്
വെട്ടിയകറ്റി ബഹു നില കെട്ടിടങ്ങള്‍
കോണ്‍ക്രീറ്റ് കാടുകള്‍ നിറയുന്നുവല്ലോ ..!!
Comments
ആശംസകള്‍ സാര്‍