വരിക വരിക
കടലാഞ്ഞു കരയെ പുണര്‍ന്നപ്പോള്‍
പെരുവിരല്‍ കരിമണലില്‍ തൊട്ടുയര്‍ന്നു
ചുണ്ടുകള്‍ ഞെരിഞ്ഞമർന്നപ്പോൾ
നാവു കേണു നീ എന്നെ വിട്ടകലല്ലേ
രോമരോമാളികള്‍ ചാഞ്ചാട്ടമായി
ആറാട്ടായി അവസാനം പള്ളിവേട്ട കഴിഞ്ഞു
കൊടിയിറങ്ങും വരേക്കും ഒരു ഉന്മാദമായിരുന്നു
മേഘശകലങ്ങളിൽ നിന്നും ഇറ്റുവീഴും
ദാഹനീരണിഞ്ഞു മണ്ണിന്റെ ഗന്ധാനുഭൂതിയിൽ
നിന്നും സ്വപ്നദംശനമേറ്റ് ഉണർന്നു
ഒരു ലാഘവസ്ഥ ,വല്ലാത്ത ക്ഷീണം .....!!
Comments