എങ്ങോട്ടാണോയീ പോക്ക്
ഓരോ നാളും പുലരിവന്നു
അങ്കുരിച്ചു പോകുന്നു അക്ഷര
പൂക്കള്‍ പോലെ കാവ്യാത്മകത
കണ്ടും കാണാതെ പോകുന്നു
നേരമില്ല ഒന്നിനും ആര്‍ക്കുമേ
നട്ടോട്ടമാണ് പണമെന്ന
പിണത്തിനായി പറയുകില്‍
ഇവയില്ലാതെ നിലനില്‍പ്പുണ്ടോ
എന്ന് പലരും ,രണ്ടു നേരമന്നവും
നാണം മറച്ചു കുളിച്ചാര്‍ത്തു വരുവാന്‍
ഉള്ള വസ്ത്രവും പോരെ അതല്ല
എങ്ങോട്ടാണോയീ പോക്ക് എന്നറിയില്ല ...!!
Comments
നന്നായിട്ടുണ്ട്
ആശംസകള്‍ സാര്‍