ഡിസംബർ എട്ടിന്റെ ഓർമ്മകൾ

ഡിസംബർ എട്ടിന്റെ ഓർമ്മകൾ 

ഒരായിരം സ്വപ്നങ്ങൾ പൂവിട്ട് 
ഓർമ്മകളുമ്മ വയ്ക്കും സുദിനം 
ഒതുക്കുകളെറിയലുന്നു സുഖദുഃഖ സമ്മിശ്രം 
ഒഴുകും പുഴ കടലിൽ ചേരുന്നുവല്ലോ 

ഓണവും വിഷുവും 
പോലെയണയുന്നു
ഓർമ്മത്തുരുത്തിലെ 
വെൺപ്രാക്കളെന്നിൽ
ഓളം തല്ലും ജീവിത നൗക

ഓരം ചേരും വരെ തുടരുമീ 
ഓമനിക്കാനി വരും ദിനങ്ങൾ 
ഒഴിയാതെ കൊഴിയാതെ 
ഓർമ്മത്താളിൽ ഒളിക്കാതെയിരിക്കട്ടെയീ ദിനവും 

ജീ ആർ കവിയൂർ
05 12 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “