തൃക്കയൂരപ്പനു കൊടിയേറ്റ്
തൃക്കയൂരപ്പനു കൊടിയേറ്റ്
ധനുമാസ തിരുവാതിര
നാളിൽ കൊടിയേറ്റ്
ഭഗവാന്റെ തിരുനാളല്ലോ
കലശാഭിഷേകം കഴിഞ്ഞു
രണ്ടാം നാൾ മുതൽ ആറാം നാൾവരെ
തിടമ്പേറ്റി തിരുവുത്സവത്തിന്
നീ വരുമ്പോൾ ഭക്തർ നിന്നെ
പൂവും പ്രസാദവും നെൽപ്പറയും
നൽകി വരവേൽക്കുന്നു ഭഗവാനെ
തൃക്കയൂരപ്പനു കൊടിയേറ്റ്
ധനുമാസ തിരുവാതിര
നാളിൽ കൊടിയേറ്റ്
ഭഗവാന്റെ തിരുനാളല്ലോ
സാംബശിവന് നിത്യം
ധാരയും കൂവളത്തില മാലയും
നടത്തി വണങ്ങും ഭക്തനെ
ആയുരാഗ്യ സൗഖ്യങ്ങൾ
നൽകുന്നു ഭഗവാൻ
തൃക്കയൂരപ്പനു കൊടിയേറ്റ്
ധനുമാസ തിരുവാതിര
നാളിൽ കൊടിയേറ്റ്
ഭഗവാന്റെ തിരുനാളല്ലോ
ജീ ആർ കവിയൂർ
26 12 2023
Comments