സ്വപ്ന സാക്ഷാത്കാരം
സ്വപ്ന സാക്ഷാത്കാരം
സ്വപ്നം കണ്ണുകളിലല്ല പുലരുന്നത്
ഇച്ഛകളുടെ ബീജം വിതച്ച് നനയ്ക്കുകിലെ
വിധേയമാകുന്ന ഭൂമിയിലൊരു സ്വപ്നം പിറവി കൊള്ളൂ
യജ്ഞത്താലെ പരിപാലിക്കപ്പെട്ടു
എങ്ങനെയെന്നാൽ ഒരു ചിപ്പിയിൽ മുത്തോളിക്കും പോലെ
ചിരാതിലെ നാളം പോലെ
അണയാതെ എരിഞ്ഞു കത്തുന്നു
അങ്ങിനെയാണ് ഒരു ഹൃദയത്തിൽ
സ്വപ്നം കൂടി കൊള്ളുന്നത്
ആ ശൂന്യതയിൽ നിന്നും
ഒരു വിശ്വം ചമയ്ക്കപ്പെടുന്നത്
എവിടെ വിശ്വാസം ഉണ്ടോ
സാക്ഷാൽക്കാരങ്ങായി സ്വപ്നവും
സ്വർലോക ഗംഗ
ധരണിയിലേക്ക് പതിക്കുവാൻ
ഭഗീരതന്റെ നിശ്ചയദാർഢ്യവും
ധ്യാന നിരതമായ
ശരീരത്തിൽ ഉണ്ടെങ്കിലേ
അർജുനൻ തന്റെ ബാണത്താൽ നേടിയെടുത്ത സ്വപ്നമാർന്ന വിജയം
ജയപരാജയങ്ങൾക്കു
മുന്നിലായ് സ്വപ്നം
അതുകൂടെ നടക്കുന്നു
അത് കൺകളിലല്ല
ഹൃദയത്തിലല്ലോ കൂടിയിരിപ്പു
ജീ ആർ കവിയൂർ
17 12 2023
Comments