നീയെന്ന കനവ്
നീയെന്ന കനവിനെ
അക്ഷര ചിമിഴിൽ നിന്നും
ഒപ്പിയെടുത്ത് വർണ്ണങ്ങൾ
ചാലിച്ച് മൂളിയപ്പോൾ
അറിയാതെ എൻ മനം
കവിഞ്ഞൊഴുകി
ആരും കാണാതെ ഞാനത്
കുത്തി കുറിച്ച് വച്ചു എൻ
ഹൃദയ ഭിത്തിയിലായ്
ഓർക്കും തോറും
മധുരിക്കുന്നുവല്ലോ
ഏകാന്ത രാവുകളിലെന്നിൽ
കൂട്ടായി വന്നൊരു മറക്കാനാവാത്ത
ലഹരാനുഭൂതിയല്ലോ ഈരടികൾ
ഇല്ല നിനക്കറിയില്ല എൻ്റെ ആത്മഗതം
അറിഞ്ഞിട്ടുംഅറിയാതെ ഞാൻ
കോർക്കുമീ പ്രണയാക്ഷരം
ജന്മങ്ങൾ കഴിഞ്ഞാലും മായുകയില്ല
ജീ ആർ കവിയൂർ
26 12 2023
Comments