ഓർമ്മകൾ പിറകോട്ട്

ഓർമ്മകൾ പിറകോട്ട് 

കയ്യാലക്കെട്ടുകൾക്കിടയിലൂടെ 
കല്ലുകൾ നിറഞ്ഞ ചെമ്മൺ പാതകളും 
അണ്ണാരക്കണ്ണനും ചെമ്പോത്തും കരിയിലക്കിളികളും കലപില കൂട്ടും 

പരസ്പരം കളിയാക്കി പേര് വിളിച്ച് 
വഴി തിരിഞ്ഞ് ഒതുക്കുകേറി പടിപ്പുരയോളം 
എത്തുമ്പോൾ വിശപ്പ് അതിന്റെ 
അങ്ങേ തലയ്ക്കൽ അമ്മ ഒരുക്കും 
വിഭവങ്ങൾ മനസ്സിൽ ആർത്തി വിളമ്പി 

നടുമുറ്റം നോക്കിയിരിക്കുന്ന 
മുത്തശ്ശിയുടെ മുക്കൂട്ടിന്റെ മണവും 
മുത്തച്ഛന്റെ താംബൂലമിട്ട വായിലെ
വീരസമാർന്ന കഥകളിലൂടെ ഉളിയിട്ട് 
ബാല്യം യൗവനത്തിലേക്ക് കേറുമ്പോൾ 
കാലം പലതും മറക്കുവാൻ ശ്രമിച്ചു 

ജീ ആർ കവിയൂർ 
14 12 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “