ജീവിത യാത്ര

നെഞ്ചോട് ചേർത്തു
നീറും നേരിപ്പോട്ടിൽ
നീയെന്ന മധുര നോവിനെ
നിനക്കുന്നതിനപ്പുറം

നാഴിക മിഴികൾ തോട്ടറിയാതെ
നടന്നു തീർക്കുമെൻ വഗ്രത
നാളെയുടെ പ്രതീക്ഷകൾ
നേരിൻ്റെ ഇഴകീറിയ ദൈന്യത

നേരിയാണി തേടുന്നു മുക്കുട്ടിൻ
നനയാർന്ന നേരിയ സ്പർശനം 
നാവിൻ തുമ്പത്ത് മറവിയില്ലാ സ്വാദ്
നരകേറി ചുക്കിച്ചുളിഞ്ഞ ജീവിതയാത്ര

ജീ ആർ കവിയൂർ
03 12 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “