ഒന്നുമേ അറിയാത്ത ഞാൻ

ഒന്നുമേ അറിയാത്ത ഞാൻ

ഒന്നുമേ പാടാനും എഴുതാനുമറിയാത്ത 
എൻ ഉള്ളിലെ അഹമേ അടങ്ങടങ്ങു
 ഒന്നുമേ പാടാനും എഴുതാനുമറിയാത്ത എന്നു ഉള്ളിലെ അഹമേ അടങ്ങടങ്ങു 

എല്ലാം നയിപ്പത് അവിടുന്ന് മാത്രം 
ഒരു ഇലയനങ്ങണമെങ്കിൽ 
നിന്നുടെ നിശ്ചയം മാത്രം മതി 
ഉയർത്തുന്നതും നീയേ 
ഉയർത്തിത്താഴ്ത്തുന്നതും നീയേ 
ഉണ്മയെന്ന വെണ്മ നീയല്ലോ 

ഒന്നുമേ പാടാനും എഴുതാനുമറിയാത്ത 
എൻ ഉള്ളിലെ അഹമേ അടങ്ങടങ്ങു
 ഒന്നുമേ പാടാനും എഴുതാനുമറിയാത്ത എന്നു ഉള്ളിലെ അഹമേ അടങ്ങടങ്ങു 

ഉള്ളിന്റെയുള്ളിൽ നോക്കുകിൽ 
നീയെന്ന സത്യം മറഞ്ഞിരുപ്പൂ 
ഉൾക്കണ്ണാൽ കാണുവാൻ കഴിയുമെങ്കിൽ 
നാമെ ഭാഗ്യം ചെയ്തവർ 

ഒന്നുമേ പാടാനും എഴുതാനുമറിയാത്ത 
എൻ ഉള്ളിലെ അഹമേ അടങ്ങടങ്ങു
 ഒന്നുമേ പാടാനും എഴുതാനുമറിയാത്ത എന്നു ഉള്ളിലെ അഹമേ അടങ്ങടങ്ങു 

ഈ മനുജന്മം ലഭിച്ചതും 
അതിനെ പരിപാലിച്ചും
നേർവഴി നടത്തുന്നതും നീയല്ലോ 
വിരലൊന്നു നീ ഞൊടിച്ചാൽ 
എല്ലാം നിൻ പാദത്തിലണയുമല്ലോ 

ഒന്നുമേ പാടാനും എഴുതാനുമറിയാത്ത 
എൻ ഉള്ളിലെ അഹമേ അടങ്ങടങ്ങു
 ഒന്നുമേ പാടാനും എഴുതാനുമറിയാത്ത എന്നു ഉള്ളിലെ അഹമേ അടങ്ങടങ്ങു 

ജീ ആർ കവിയൂർ
29 12 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “