എൻ്റെ സ്വപ്നങ്ങൾ
എൻ്റെ സ്വപ്നങ്ങൾ
ഉരുകി ഒഴുകി കണ്ണുനീർ
കണങ്ങളായി പതിക്കുമ്പോൾ
നിൻ്റെ മൗനം എന്നിൽ
പ്രണയാക്ഷരങ്ങളായ്
ഹൃദ്യമായ ഗാനങ്ങളായി
അധരങ്ങൾക്ക് പിന്നിലായി
ഒളിച്ചിരിക്കുന്നു ഏറെ
മധുരമാം ചുംബനത്തിന് കമ്പനം
ഹൃദയ വാതായനം
തുറന്നിരിക്കുന്നു
ഇഷ്‌ടമെങ്കിൽ കടന്നു വരാം
എത്രയോ ജന്മങ്ങളായ്
അലയുന്നു ഈ വിധം
പ്രകൃതിയും പ്രണയവും നിനക്കായി
ജീ ആർ കവിയൂർ
04 12 2023
Comments