നിന്നോർമ്മയെന്നിൽ തെളിയുന്നു
നിന്നോർമ്മയെന്നിൽ തെളിയുന്നു ...
നീ പോകുമ്പോൾ എനിക്ക്
ഓർമ്മ സമ്മാനം നൽകിയത്
എത്ര മറക്കാൻ ശ്രമിച്ചിട്ടും
ഓരോന്നും വീണ്ടും വീണ്ടും
സുഖദുഃഖങ്ങൾ നൽകുന്നുവല്ലോ
നിലാവിന്റെ നിഴലും
മിഴികളുടെ ആഴവും
മൊഴിയാനാവാതെ
ഇഴയുന്നു വിരഹ വേദനയാൽ
എങ്കിലും മധുരനോവിന്
ഒരു പ്രത്യേക അനുഭൂതിയാണ്
ഏഴു സാഗരവും
ഒന്നുചേർന്നു നിൽക്കുന്നു
ജീവിത വഞ്ചി തുഴയുമ്പോൾ
പ്രാണനിൽ പ്രാണനായി
നിന്നോർമ്മയെന്നിൽ തെളിയുന്നു
ജീ ആർ കവിയൂർ
07 12 2023
Comments