സഫലമാക്കാമീ യാത്ര

*സഫലമാക്കാമീ യാത്ര* 

ജീവിത താളലയങ്ങളിലകപ്പെട്ടു -
പലയാരവങ്ങളും മുങ്ങിപ്പോകുന്നു....
ആരെയുമറിയിക്കാതെ 
കടലല പോലെ സുഖ ദുഃഖങ്ങൾ
വന്നു പോകും ഋതു വസന്തങ്ങളെന്നപോൽ.

മധുരവുമെരുവുമുപ്പും 
രുചിച്ചു തീരും മുൻപേ ഇന്നെന്നോയിനി-
നാളെയെന്നോയറിയാതെ,
വൻ മരങ്ങളെന്ന് കരുതുന്നവ
കടപുഴകുന്നു കാഴ്ചകൾ 

സ്പർദ്ധകളസൂയകൾ
അസ്പർശ വികാരങ്ങൾ
ബന്ധങ്ങൾ ബാന്ധവങ്ങൾ
ബഹുദൂരം പിന്നിലാക്കി
യാത്ര ഒതുങ്ങുന്നു 
ചക്രവാള ചരുവുകളിൽ..

വരിക,എല്ലാം മറക്കാം
പൊറുക്കാൻ പഠിക്കാം
ജനിമൃതികൾക്കിടയിലെ
അൽപ്പം സമയമാഘോഷമായി മാറ്റാം
 ഒരു പിടി ചാരമായി മാറുന്നതിൻ മുൻപേ..

ജി.ആർ.കവിയൂർ
25 12 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “