നീ എന്ന ദൂരം
നീ എന്ന ദൂരം
എന്നും നിനക്കായ് മാത്രം
നെഞ്ചുരുകി വിളിച്ചു
ഉള്ളിൻ്റെ ഉള്ളിലെ
പടവുകളെറിമെല്ലെ
വലവച്ച് തൊഴുത്
ഓർമ്മകളുടെ ചിരാതുകൾ
തെളിയിച്ചു പോയ കാലത്തിൻ
മാറാല വകഞ്ഞു മാറ്റി
മനസ്സ് ഒരു ശലഭമായ്
പാറി നടന്ന നീല വിഹായസ്
കൈയെത്താ ദൂരത്തോളം
നക്ഷത്രങ്ങൾ പൂത്തു നിന്നിരുന്നു
നീയെന്ന ദൂരം താണ്ടാൻ
വെല്ലാതെ കൊതിച്ചു
തിരഞ്ഞു ആൾക്കൂട്ടങ്ങളിൽ
ഒരു നേർത്ത ചന്ദന
കുറിയുടെ സ്പർശന ഗന്ധത്തിനായ്
ജീ ആർ കവിയൂർ
22 12 2023
Comments