ഗസലോർമ്മ

ഗസലോർമ്മ

രാവ് മുഴുവനായി 
നിന്നെ ഓർത്തു 
കൊണ്ടിരുന്നു നിദ്രയില്ലാതെ

വേദനയുടെ തീവ്രതയാൽ
ഉരുകി ഒഴുകി പ്രകാശം പരത്തി
മെഴുകുതിരി ആർക്കെന്നില്ലാതെ

ദുഃഖത്തിൻ ജ്വാല പടരുമ്പോൾ
അകലെ നിന്ന് ഒഴുകി എത്തിയ
മുരളികയുടെ ശോക ഗാനം 

ഓർമ്മകളുടെ നിലാവ് 
ഒഴുകി ഇറങ്ങി ഹൃദയത്തിലേക്ക്
രാവ് മുഴുവനായി പ്രകാശമായം

തെരുവ് മുഴുവൻ ശാന്തം
നിൻ്റെ പദചലങ്ങൾക്കു 
കാതോർത്ത് വിരഹനായ് ഞാനും

ജീ ആർ കവിയൂർ
09 12 2023


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “