കവി മനം
കവി മനം
ഇന്ദ്രധനുസ്സിൻ
ഞാണോലിയാൽ
മാറ്റൊലി കൊള്ളും ഗാഗനം
മിന്നൽ പണിരുകളാൽ
തെളിയും നിൻ രൂപം
കാറ്റു വിതച്ചു
നൃത്തമാടും ചില്ലകളിൽ
കൂടു കൂട്ടി കൊക്കൊരുമി
കൂട്ട് കൂടും പ്രണയം
വിരഹത്തിനവസാനം
കണ്ണു നീർ വാർക്കും
കരി മേഘ ശകലങ്ങൾ
പ്രണയം തീർക്കും ഹൃദയം
പുഴയുടെ ചലനം
പുണർന്നു കിടക്കും പുളിനം
ഒഴുകി ചേരും മോഹങ്ങൾ
തിരയായി അലതല്ലും
തീരത്തെ ചുംബിച്ച് കടലും
എന്നും തുടരുമീനാട്യനടനങ്ങൾ
വീണ്ടും വീണ്ടും
പ്രകൃതിയെ കണ്ട്
കവിത കുറിച്ച്
സായൂജ്യമടയും കവിയും
ജീ ആർ കവിയൂർ
03 12 2023
Comments