അറിവിന്നറിവേ!

അറിയുന്നു
നിൻനാമത്രയും
അറിവിന്നറിവേ! ദർശനമേകണമേ
അഖിലലോകംവാഴ്ത്തുംപുണ്യമേ! 
അരികിൽ 
നീയുണ്ടെന്ന വിശ്വാസം
ആത്മബലംനൽകുന്നു.. അയ്യനയ്യപ്പാ!

ആഴിയിലുമൂഴിയിലുംനിറഞ്ഞവനേ!
തത്വമസിപ്പൊരുളേ! തവപാദമണയാൻ
വ്രതമേറ്റ്,
ഇരുമുടിയേന്തി വരുന്നയ്യപ്പാ!
വ്യാജീവാഹന മോക്ഷദായകനേ!
ഹനിക്കുകനീ എന്നിലെ
അഹന്തയാം മഹിഷിയേ

ഹരിഹര സുതനേ അയ്യനയ്യപ്പാ!
കലിമല നാശനേ! കലിയുഗവരദനേ 
മോഹമകറ്റു മോഹിനീസുതനേ! 
മാമലവാസനേ! മാല കറ്റുക. ഞങ്ങളുടെ
മലയാളത്തിന്നിഷ്ട ദൈവമേ! അയ്യപ്പാ!

ജീ ആർ കവിയൂർ
15 12 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “