വല്ലാത്തൊരു തണുപ്പ്
ഒരിക്കൽ ഒരു വേള
അവൾ നോക്കിയപ്പോൾ
ഇന്നും ഓർമ്മകളിൽ
വല്ലാത്തൊരു തണുപ്പ്
അണയാത്ത ചിരാത് പോലെ
കത്തി പടരുന്നു ആത്മാവിലാകെ
അറിയില്ല ഈ മധുര നോവ്
കൈവിട്ട പട്ടം പോലെ
നിദ്രാവിഹീനമാം രാവുകൾ
നീഹാരങ്ങളോക്കെ മറന്നു
ചിന്തകളിലാകെ ചിതലരിക്കും
ചിത്രങ്ങളാൽ ചിത്തം മാറിയല്ലോ
ഒരിക്കൽ ഒരു വേള
അവൾ നോക്കിയപ്പോൾ
ഇന്നും ഓർമ്മകളിൽ
വല്ലാത്തൊരു തണുപ്പ്
ജീ ആർ കവിയൂർ
04 12 2023
Comments